rain

ആറ്റിങ്ങൽ: ഇന്നലെ വൈകിട്ടോടെ പെയ്ത കനത്ത മഴയിലും കാറ്റിലും ആറ്റിങ്ങലിൽ വ്യാപക നാശനഷ്‌ടം. കടുവയിൽ, മൂന്നുമുക്ക്, കാട്ടുംപുറം, കീഴാറ്റിങ്ങൽ, കരിച്ചയിൽ എന്നിവിടങ്ങളിൽ വീടുകൾക്ക് മുകളിൽ മരം വീണു. തലനാരിഴയ്ക്കാണ് വൻഅപകടങ്ങൾ ഒഴിവായത്. കാളിവിളാകം ദേവീക്ഷേത്രത്തിന് സമീപത്തെ വൻ മരം ഒടിഞ്ഞു വീണ് സമീപത്തെ കടകൾക്കും റോഡരികിൽ പാർക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. കൂറ്റൻ പരസ്യബോർഡുകൾ തകർന്ന് വാഹനങ്ങൾക്ക് മുകളിൽ വീണു. പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി. ശക്തമായ ഇടിമിന്നലിൽ ഫയർഫോഴ്‌സിന്റെ ഫോൺ തകരാറിലായത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി. ദേശീയപാതയിൽ മൂന്നുമുക്ക് മുതൽ മാമം വരെ നിരവധി മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. കടുവയിൽ ഹൃദയപൂർവം വീടിനു മുന്നിൽ പാർക്ക്‌ ചെയ്‌തിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു.