dcc
photo

കണ്ണൂർ.അന്യസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രക്കായി ഡിസിസി നൽകിയ പണം കലക്ടർ ടി .വി. സുഭാഷ് സ്വീകരിച്ചില്ല. ഡി.സി.സി പ്രസിഡന്റ്സതീശൻ പാച്ചേനി നൽകിയ 10 ലക്ഷം രൂപയുടെ ചെക്കാണ് കളക്ടർ നിരസിച്ചത്. ഇന്നലെ വൈകിട്ടാണ് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും ചേർന്ന് തുകയുമായി എത്തിയത്. കളക്ടറെ കണ്ട് 10 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.
ലോക്ക്് ഡോൺ കാലത്ത് സഹായത്തിനായി എല്ലാവരുടെയും തുക സ്വീകരിക്കുന്ന സർക്കാർ ഈ തുക നിരസിച്ചത് ജനവഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രതികരിച്ചു.