01

പാറശാല: തമിഴ്നാട് സർക്കാരിന്റെ പാസ് ഇല്ലെന്ന് പറഞ്ഞ് തമിഴ്നാട് പൊലീസ് അതിർത്തിയിൽ തടഞ്ഞ മലയാളികൾക്ക് സഹായമായത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടൽ. വിവരമറിഞ്ഞ കെ.സി. വേണുഗോപാൽ കന്യാകുമാരി ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാരായ ജി.ജി. പ്രിൻസ്, എസ്. രാജേഷ് കുമാർ, എ.ഐ.സി.സി അംഗം ജയകുമാർ എന്നിവരുമായി ബന്ധപ്പെട്ടു. തുടർന്ന് കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് വഡ്നേര, വിളവൻകോട് തഹസീൽദാർ രാജ് മനോഹരൻ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് യാത്രക്കാരിൽ നിന്നും ഡിക്ലറേഷൻ എഴുതി വാങ്ങി കേരളത്തിലേക്ക് കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.