k-surendran

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തിൽ നിന്ന് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ കടുത്ത വിമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. ദേവസ്വത്തിന്റെ നടപടി തെറ്റാണെന്നും, വിളക്ക് കത്തിക്കാൻ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങൾക്കായിരുന്നു ഈ തുക നൽകേണ്ടിയിരുന്നതെന്നും സുരേന്ദ്രൻ പ്രസ്‌താവിച്ചു. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.