saritha-s-nair

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾക്ക് സഹായമെത്തിച്ച് സോളാർ കേസ് വിവാദനായിക സരിത എസ്. നായർ. കൊവിഡ് പ്രതിരോധ മാർഗമായ ലോക്ക്ഡൗൺ മൂലം ദിവസക്കൂലിക്കാരായ ആൾക്കാർക്കെല്ലാം വരുമാനം കുറവാണെന്നും ആ ഒരു സാഹചര്യത്തിൽ സഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സരിത പറയുന്നത്. പ്രധാനമായും ഭക്ഷണ കിറ്റ് വിതരണമാണ് തങ്ങൾ നടത്തുന്നതെന്നും ഇതുവരെ 4000 പേർക്ക് ഭക്ഷ്യകിറ്റുകൾ നൽകാനായെന്നും സരിത പറയുന്നു.

'ലോക്ക്ഡൗൺ സമയത്ത് ദിവസക്കൂലിക്കാരായ ആൾക്കാർക്ക് വരുമാനം കുറവാണല്ലോ. നമ്മുടെ ഗവണ്മെന്റിനും ഇപ്പോൾ വരുമാനം കുറവാണ്. എല്ലാവരെയും ഒരു പരിധിയിൽ കൂടുതൽ സഹായിക്കാൻ ഗവണ്മെന്റിനും പറ്റില്ല. പഠിപ്പും വിവരവുമില്ല എല്ലാവർക്കും മനസിലാകും. ഗവണ്മെന്റിന്റെ എല്ലാ വരുമാന മാർഗങ്ങളും ലോക്ക്ഡൗൺ കാരണം അടഞ്ഞിരിക്കുകയാണെന്ന്. ആ സമയത്ത് സൗജന്യമായി ഭക്ഷണം കൊടുക്കുക എന്നത് പ്രാക്ടിക്കലായിട്ടുള്ള കാര്യമല്ല.' സരിത പറയുന്നു.

ഇങ്ങനെയൊരു സമയത്ത് സഹജീവികളെ നമ്മൾ ശ്രദ്ധിക്കേണ്ടതാണെന്നും സരിത പറയുന്നു. തിരുവന്തപുരത്ത് മലയിൻകീഴ്, കുടപ്പനക്കുന്ന്, കരിമഠം എന്നീ സ്ഥലങ്ങളിലായിരുന്നു സരിത എസ്. നായരും സംഘവും കിറ്റ് വിതരണം നടത്തിയത്. 2013ലെ സോളാർ പാനൽ തട്ടിപ്പ് വിവാദമാവുമായി ബന്ധപ്പെട്ടാണ് സരിത എസ്.നായരുടെ പേര് ആദ്യമായി മലയാളി കേൾക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നിരവധി പ്രമുഖർ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടിരുന്നു.