ആരോഗ്യ സംരക്ഷണത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു ഇഞ്ചി. ഇഞ്ചി ഉപയോഗിച്ച് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എളുപ്പ മാർഗമാണ് ജിഞ്ചർ ടീ അഥവാ ഇഞ്ചിച്ചായ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകം ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ ആണ്. ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് ശരീരത്തിന് രോഗപ്രതിരോധശേഷിയും ആരോഗ്യവും നൽകും.
ദഹനപ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചിച്ചായയ്ക്ക് അദ്ഭുതകരമായ കഴിവുണ്ട്. ഇഞ്ചിച്ചായ ജലദോഷവും പനിയും ഇല്ലാതാക്കുന്നു. ദിവസവും അല്പം ഇഞ്ചിച്ചായ കഴിക്കുന്നവർക്ക് ജലദോഷം ഉണ്ടാകില്ല. പലതരം അണുബാധകൾക്കും പ്രതിവിധിയാണ്. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കും.
ഇഞ്ചിച്ചായ തയ്യാറാക്കുന്ന വിധം : വെള്ളം തിളച്ച് കഴിഞ്ഞാൽ ഇതിലേക്ക് അല്പം ഇഞ്ചി ചുരണ്ടിയിടുക. നല്ലതുപോലെ തിളപ്പിച്ചാൽ ഒരു നുള്ള് തേയില ചേർക്കാം. ആവശ്യമെങ്കിൽ നാരങ്ങനീരും ചേർത്ത് ചെറുചൂടോടെ കുടിക്കാം.