മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദ്യാർത്ഥികൾക്ക് ഉദാസീനഭാവം. പാഠ്യപദ്ധതിയിൽ പ്രശ്നങ്ങൾ. അശ്രാന്ത പരിശ്രമം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനങ്ങൾക്ക് കാലതാമസം. ക്രമാനുഗതമായ പുരോഗതി. ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വതസിദ്ധമായ പ്രവർത്തനങ്ങൾ, മാതൃകപരമായ തീരുമാനങ്ങൾ, ആത്മാഭിമാനമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആവശ്യങ്ങൾ നിറവേറ്റും. ആശങ്ക വർദ്ധിക്കും. യാത്രകൾ ഒഴിവാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ ഫലപ്രാപ്തി നേടും. ഗതാഗത നിയമം ലംഘിക്കരുത്. ബാഹ്യപ്രേരണകൾ ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പ്രതികരണങ്ങളിൽ ശ്രദ്ധിക്കണം. യാത്രകൾക്ക് തടസം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. അപേക്ഷകളിൽ കാലതാമസം. കാര്യങ്ങളിൽ ശ്രദ്ധ വേണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദേശയാത്ര വിഫലമാകും. വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക. സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പലവിധത്തിലുള്ള ജീവിതഘട്ടങ്ങൾ. അനാവശ്യമായി ആലോചന ഒഴിവാക്കണം. സാമ്പത്തിക പരാധീനത.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജീവിതച്ചെലവ് നിയന്ത്രിക്കണം. ക്ളേശകരമായ ജോലികൾ. പണം കടം കൊടുക്കരുത്.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്വന്തം ചുമതലകൾ നിറവേറ്റണം. ആത്മവിശ്വാസം വർദ്ധിക്കും. സമചിത്തത കൈവരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യാഥാർത്ഥ്യങ്ങളെ മനസിലാക്കും. സ്വസ്ഥതയും സമാധാനവും. പ്രലോഭനങ്ങൾ ഒഴിവാക്കണം.