കൊച്ചി: പട്ടിമറ്റത്തിന് സമീപം പിണർമുണ്ടയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന് തീപിടിച്ച് അസം സ്വദേശി മരിച്ചു. അജ്ബുർ റഹ്മാനാണ് മരിച്ചത്. ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീകെടുത്തിയ ശേഷം കെട്ടിടം പരിശോധിച്ചപ്പോഴാണ് അജ്ബുർ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കൊച്ചി സ്മാർട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനും തീപിടിച്ചിരുന്നു. 20 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.