ആരോഗ്യ ഗുണങ്ങളോടൊപ്പം നിരവധി സൗന്ദര്യ ഗുണങ്ങളും ബദാമിനുണ്ട്. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമ്മ കാന്തിയും വർദ്ധിപ്പിക്കുന്നു. അതിനാൽ ബദാം കൊണ്ടുള്ള ഫേയ്സ് പാക്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ടോൺ മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ബദാമിൽ പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും. ബദാമിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റി ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ അവസരമൊരുക്കുന്നു. വരണ്ട ചർമ്മത്തെ ബദാം പുനരുജ്ജീവിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു, അതിനാലാണ് ബദാം ഫെയ്സ് പാക്കുകൾ വളരെ നല്ലതാണ്.
വീട്ടിലിരുന്ന് സ്വയം പരീക്ഷിക്കാവുന്ന എളുപ്പവും ഫലപ്രദവുമായ ചില ഫേയ്സ് പാക്കുകൾ.
ഒരു ടേബിൾസ്പൂൺ ബദാം പൊടിയും, രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മഞ്ഞളും ഒരുമിച്ച് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.