കൊല്ലം: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്നം മഞ്ഞകോട്ടുകോണം കുഴിവിള വീട്ടിൽ അഭിലാഷിനെയാണ് (23) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.