us-covid-task-force

വാഷിംഗ്ടൺ ഡി.സി: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കൊവിഡ് എമർജൻസി ടാസ്ക് ഫോഴ്സിനെ പിരിച്ചുവിടുമെന്ന് ട്രംപ് ഭരണകൂടം. കൊവിഡ് ഇനി ദിനംപ്രതിയുള്ള മുഖ്യ വിഷയങ്ങളിൽ ഒന്നല്ലെന്നും കൂടിപ്പോയാൽ ഈ മാസം അവസാനം വരെ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുമെന്നും വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് പറഞ്ഞു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ സംഘങ്ങളേയും മറ്റും ഈ വിവരം അറിയിച്ചിട്ടുണ്ട്.