moharsingh

ഭോപ്പാൽ: കൊമ്പൻ മീശയും തുളഞ്ഞുകയറുന്ന നോട്ടവുമായി ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളത്തലവൻ മോഹർ സിംഗ് (93)​ മരിച്ചു. 'റോബിൻഹുഡ്" എന്നാണ് അറിയപ്പെട്ടിരുന്നത്. മദ്ധ്യപ്രദേശ് മെഹ്ഗാവ് ഗ്രാമത്തിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി ഉറക്കത്തിനിടയായിരുന്നു അന്ത്യം.

1970 കളിൽ മോഹർ സിംഗിനെ പിടികൂടുന്നതിനായി സർക്കാർ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1972ൽ 140 പേരടങ്ങുന്ന സംഘവുമായി മോഹർ സിംഗ് കീഴടങ്ങി. ശിക്ഷാകാലയളവിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് എട്ട് വർഷത്തിന് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മറ്റ് ഗുരുതര കൃത്യങ്ങൾ ഉൾപ്പെടെ 500ഓളം കുറ്റങ്ങൾ മോഹർ സിംഗിന്റെ പേരിലുണ്ടായിരുന്നു. ജയിലിൽനിന്ന് മടങ്ങിയെത്തിയ ശേഷം കുടുംബത്തോടൊപ്പം ഗ്രാമത്തിലായിരുന്നു താമസം. 1982ൽ പുറത്തിറങ്ങിയ ചമ്പൽ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.