china-pak

വാഷിങ്ടൺ:- ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തെ കണ്ടാണ് ചൈനയുമായി പാകിസ്ഥാൻ കച്ചവട നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിലെ മുൻ ഉദ്യോഗസ്ഥനായ ഡോ.മൈക്കിൾ റൂബൻ. ഇന്ത്യാ-പാക് തർക്കമുള്ള കശ്മീർ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ളതും, പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ആഭ്യന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും നേരെ ചോദ്യം ചെയ്യാത്തതുമായ ഒരു പങ്കാളിയെയാണ് അവർ തേടിയിരുന്നത്. അതാണ് ചൈന. റൂബൻ പറഞ്ഞു.

ചൈനക്ക് പാകിസ്ഥാൻ വ്യവസായ ഇടനാഴി എന്നാൽ പടിഞ്ഞാറൻ ഏഷ്യയിലേക്കുള്ള അവരുടെ കച്ചവട നീക്കങ്ങൾക്കുള്ള പിടിവള്ളിയാണ്. പാകിസ്ഥാൻ പ്രധാനമായും അവരുടെ ഒരു വിപണിയുമാണ്. ബലൂചിസ്ഥാനിലെ ഗ്വാദാർ തുറമുഖം അവർക്ക് തന്ത്രപ്രധാനമാണ്.

പത്ത് ലക്ഷത്തോളം മുസ്ളീങ്ങളെ സ്വന്തം രാജ്യത്ത് കാരണമില്ലാതെ തടവിലിടുകയും പീഢിപ്പിക്കുകയും ചെയ്ത ചൈന പാകിസ്ഥാനിലെ മുസ്ളിങ്ങളെ കൊല്ലുകയും ചെയ്യും.ഡോ.റൂബൻ പറയുന്നു.

രാജ്യത്തെ മറ്റ് രാജ്യങ്ങളെ പോലെ വിഷമിപ്പിച്ച കൊവിഡ് രോഗബാധയെ ഭാഗികമായി മാത്രം തടയാൻ കഴിഞ്ഞ പാകിസ്ഥാന് ചൈനയുമായുള്ള വ്യാപാര ബന്ധം കാട്ടുതീ പോലെ രാജ്യത്ത് കൊവിഡ് രോഗം പടർന്നുപിടിക്കാൻ ഇടയാക്കും. ചൈനയുടെ സമ്മർദ്ദ ഫലമായാകാം പാകിസ്ഥാനിലെ ലോക്ക്ഡൗൺ പ്രധാനമന്ത്രി ഇമ്രാൻഖാൻ പിൻവലിച്ചത്. ചൈനീസ് പാക് വ്യാപാരമേഖലയിൽ ജോലി ചെയ്യുന്നവർക്കായി ചൈന കൊവിഡ് പരിശോധനക്കോ ക്വാറന്റൈൻ ചെയ്യാനോ സംവിധാനങ്ങളൊന്നും പാകിസ്ഥാനിൽ ചെയ്തതായി അറിവില്ല.

'ഇസ്ളാമാബാദിലുള്ള പാക് ഉന്നതോദ്യോഗസ്ഥർ ചൈനയുടെ ഉറപ്പുകൾ സ്വീകരിച്ചേക്കും എന്നാൽ ഇതേ ഉറപ്പുകൾ നൽകിയ ചൈനയുടെ കള്ളങ്ങളും നീഗുഢമായ പ്രവർത്തികളുമാണ് ലോകത്ത് കൊവിഡ് രോഗം ഇത്രയധികം പടർന്നുപിടിക്കാൻ ഇടയാക്കിയത്. ചൈന ഒരു വ്യാപാര പങ്കാളിയായല്ല പകരം തങ്ങളുടെ രാജ്യത്തെ ഒരു സാമന്ത രാജ്യമാക്കാനാണ് ശ്രമിക്കുക എന്ന് പാകിസ്ഥാൻ പൗരന്മാർ മനസ്സിലാക്കണം. പാകിസ്ഥാൻ പൗരന്മാരുടെ മരണം അവർ പ്രധാനത്തോടെ കാണുകയുമില്ല." ഡോ.മൈക്കൽ റൂബൻ ഓർമ്മിപ്പിച്ചു.