വാഷിംഗ്ടൺ ഡി.സി:കൊറോണ വൈറസിൻ്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ അമേരിക്കയിലെ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. ഇത് കൂടുതല്‍ സാംക്രമികമാണ്.
ജനിത വ്യതിയാനം സംഭവിച്ച വൈറസിനെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കൻ തീരത്തും കണ്ടെത്തി. മാർച്ച് മദ്ധ്യത്തോടെ ഇത് വ്യാപകമായി. വേഗത്തിൽ പടരുന്നതിനു പുറമേ, രോഗം വന്ന് ഭേദമായവരിൽ രണ്ടാമതും ഇവ അണുബാധ സൃഷ്ടിക്കുന്നു. - റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യൻ്റെ ശ്വസന കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന വൈറസിൻ്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തൊണ് ജനിതക വ്യതിയാനം സംഭവിക്കുന്നത്.
ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വര്‍ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.