ജയ്പൂർ: സൈന്യത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാര ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമയുടെ ഭാര്യ പല്ലവി ശർമ.
പ്രായപരിധി കടന്നെങ്കിലും ഇളവ് അനുവദിക്കുകയാണെങ്കിൽ സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് പല്ലവി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
'എന്റെ മകളും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, എന്നാൽ തീരുമാനം അവളുടേതാണ്. അവളെ നല്ല മനുഷ്യത്വമുള്ള, വ്യക്തിയായി വളർത്തണമെന്നാണ് ആഗ്രഹമെന്നും പല്ലവി പറഞ്ഞു.