തിരുവനന്തപുരം: കൃഷിവകുപ്പ് നടപ്പാക്കുന്ന ' ജീവനി - എന്റെ കൃഷി എന്റെ ആരോഗ്യം ' പദ്ധതി പ്രകാരമുളള അടുക്കളത്തോട്ട നിർമ്മാണം മന്ത്രി കെ.കെ. ശൈലജയ്ക്ക് പച്ചക്കറിത്തൈകൾ നൽകി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ.ടി.വി. രാജേന്ദ്രലാൽ, കുടപ്പനക്കുന്ന് കൃഷി ഓഫീസർ ടി.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.