messi

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്ബാൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലബുകളുടെയും കളിക്കാരേയും സ്റ്റാഫുകളെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കി തുടങ്ങി. ഇന്നലെ സ്പാനിഷ് സൂപ്പർ ക്ളബ് ബാഴ്സലോണയുടെ താരങ്ങളായ ലയണൽ മെസിയും ആന്റോയിൻ ഗ്രീസ്‌മാനും ടെസ്റ്റിംഗിന് വിധേയരായി. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ പരിശീലനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകൂ. ജർമ്മനിയിലും ഇറ്റലിയിലും ഇതേ മാതൃകയിൽ പരിശോധന നടത്തിയശേഷമാണ് പരിശീലനത്തിന് അനുമതി നൽകിയത്. ഇൗ പരിശോധനയിലാണ് ജർമ്മൻ ക്ളബ് കൊളോണിന്റെ മൂന്ന് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.