andhra

വിശാഖപട്ടണം: വിശാഖപട്ടണത്ത് മദ്യ ഷോപ്പുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സ്കൂൾ അദ്ധ്യാപകരെ നിയോഗിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ക്യൂ നിറുത്താനും സാമൂഹ്യ അകലം ഉറപ്പാക്കാനുമാണ് പൊലീസുകാർക്കൊപ്പം അദ്ധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നത്. മദ്യത്തിന് ആന്ധ്രാപ്രദേശ് സർക്കാർ 75 ശതമാനം വില വർദ്ധിപ്പിച്ചിരുന്നു.

വിശാഖപട്ടണം ജില്ലയിലെ 311 മദ്യശാലകളിൽ 272 ഉം പ്രവർത്തിക്കുന്നുണ്ട്. വാങ്ങാനെത്തുന്നവർക്ക് ടോക്കൺ നൽകുകയാണ് അദ്ധ്യാപകരുടെ ചുമതല. ​ തീരുമാനത്തിനെതിരെ അദ്ധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്.