ലോക്ഡൗൺ കാലത്ത് വീടി നിർമ്മാണത്തെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടിയുമായി ആർക്കിടെക്ട് ജയൻ ബിലാത്തിക്കുളം ആരംഭിച്ച ജനകീയ ലൈവ് 53 മണിക്കൂർ പിന്നിട്ടു. മകൾ ഗൗരിയും മകൻ കൃഷ്‌ണനുണ്ണിയും സഹായികളായി ജയൻ ബിലാത്തിക്കുളത്തിനൊപ്പമുണ്ട്.. മേക്കോവർ വരുത്തുകയും ചെലവ് ചുരുക്കുകയുമൊക്കെ ചെയ്ത് പൂർത്തിയാക്കിയ വീടുകളെക്കുറിച്ചുള്ള വീഡിയോകളും അദ്ദേഹം ലൈവിൽ കാണിക്കുന്നുണ്ട്..വിറകുപുരയെ മനോഹരമാക്കിയ വീടാക്കിയ കഥയും അദ്ദംഹ പങ്കുവയ്ക്കുന്നുണ്ട്.. കോസ്റ്റ് എഫക്റ്റീവായ ഗൃഹ നിർമാണ രീതിയും പരമ്പരാഗത ശൈലിയുടെ ഗുണമേന്മയും പ്രാധാന്യവും ജയൻ ബിലാത്തിക്കുളം ലൈവിൽ പറയുന്നുണ്ട്. സ്വസ്ഥം ഗൃഹസ്ഥം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ജനകീയ ലൈവ് ചെയ്യുന്നത്.
ലോക്ക്ഡൗണായ വീട് നിർമാണ മേഖലയെ കരകയറ്റാനുള്ള വഴികളും ജയൻ ബിലാത്തിക്കുളം പങ്കുവയ്ക്കുന്നു.