ബൊഗോട്ട: എംബ്രേസ് ദ സർപ്പന്റ് എന്ന കൊളംബിയൻ ചിത്രത്തിലൂടെ പ്രശസ്‌തനായ നടൻ അന്റോണിയോ ബൊലിവർ(72) കൊവിഡ് ബാധിച്ച് മരിച്ചു.ലെറ്റീഷ്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഓസ്‌കർ നാമനിർദ്ദേശം ലഭിച്ച ചിത്രത്തിൽ ഷമാൻ കരമകാട്ടെ എന്ന മന്ത്രവാദിയുടെ വേഷമാണ് ബൊലിവർ അവതരിപ്പിച്ചത്. കഥാപാത്രത്തിന് ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. കൊളംബിയയിലെ ഹുയിട്ടോട്ടോ ഗോത്രവിഭാഗത്തിലെ അവസാന കണ്ണികളിൽ ഒരാളായിരുന്നു ബൊലിവർ. നെറ്റ്ഫ്ലിക്സിന്റെ ഗ്രീൻ ഫ്രോണ്ടിയർ എന്ന മിനി സീരിസിലും അദ്ദേഹം അഭിനയിച്ചിരുന്നു.ഭാര്യ:സെലീന,മകൻ:പെഡ്രോ.