arogya-setu-

ന്യൂഡൽഹി ∙ കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ വിവരങ്ങങളുടെ സുരക്ഷയെക്കുറിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് ആശങ്ക ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യസേതു ആപ്പിലെ സുരക്ഷാ വിഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേർക്ക് സുറമില്ലെന്നും സൈനിക ആസ്ഥാനത്തെ രണ്ട് പേർ അസുഖ ബാധിതരാണെന്നും റോബർട്ട് ട്വീറ്റ് ചെയ്തു. പാർലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും റോബർട്ടിന്റെ ട്വീറ്റിൽ പറയുന്നു.

[..] know who is infected, unwell, made a self assessment in the area of his choice. Basically, I was able to see if someone was sick at the PMO office or the Indian parliament. I was able to see if someone was sick in a specific house if I wanted.

— Elliot Alderson (@fs0c131y) May 6, 2020

കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻതന്നെ സമീപിച്ചെന്നും

ട്വിറ്ററിൽ എലിയറ്റ് ആൽഡർസൺ എന്ന പേരിൽ അറിയിപ്പെടുന്ന വൈറ്റ് ഹാറ്റ് ഹാക്കറായ റോബർട്ട് അവകാശപ്പെട്ടു. രാജ്യത്തെ 9 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ അപകടത്തിലാണെന്നും ഹാക്കർ ട്വീറ്റ് ചെയ്തു.

അതേസമയം, ആപ്പ് ഹാക്ക് ചെയ്തുവെന്ന ഹാക്കറുട‌െ അവകാശവാദം സാങ്കേതിക വിഭാഗം തള്ളി. ആരോഗ്യ സേതു സ്ഥിരം സംവിധാനമല്ലെന്ന് കേന്ദ്ര ഐ..ടി മന്ത്രി രവിശങ്കർ പ്രസാദും അറിയിച്ചിരുന്നു. രോഗബാധിതരുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങൾ ചോർന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സംവിധാനമെന്നും അവർ അറിയിച്ചു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഹാക്കർ അറിയിച്ചിരിക്കുന്നത്.