selvan

തിരുവനന്തപുരം: കായികതാരവും സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭർത്താവ് സെൽവൻ (67) അന്തരിച്ചു.

വീടിന്റെ ടെറസിൽ നിന്ന് വീണതിനെ തുടർന്നാണ് മരണം. മകളുടെ വീടായ തിരുമല കട്ടച്ചൽ റോഡിലെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടികൾ സ്വീകരിച്ചു.