narendra-modi-

ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും കൊവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ ബുദ്ധ പൂർണിമ ദിനത്തിലാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യത്തെ കുറിച്ച് പരാമർശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.