മനാമ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മെയ് ഏഴ് മുതൽ ബഹ്‌റൈനിൽ പുതിയ നിയന്ത്രണങ്ങൾ. നാഷണൽ ടാസ്‌ക് ഫോഴ്സിേന്റതാണ് പുതിയ മാർഗ നിർദേശങ്ങൾ.
നിർദേശങ്ങൾ ഇങ്ങനെ-
1. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക്ക് ധരിക്കണം.
2. സ്ഥാപനങ്ങൾ സ്ഥിരമായി അണുവിമുക്തമാക്കണം.
3. തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടി സ്വീകരിക്കണം.
4. പ്രവേശന കവാടത്തിൽ ക്യൂ പാലിക്കുന്നതിനുള്ള അടയാളങ്ങൾ രേഖപ്പെടുത്തണം.
സ്വകാര്യമേഖലയ്‌ക്ക് ബാധകമാകുന്നവ-
1. ഓഫീസിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കണം. സാമുഹിക അകലം പാലിക്കണം.
2. പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യണം.
3. സിനിമാ തിയേറ്ററുകൾ, സ്‌പോർട്സ് സെന്ററുകൾ, ജിനേഷ്യങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, നീന്തൽക്കുളം, വിനോദ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
4. കഫേകൾ അടച്ചിടും. ഇവിടങ്ങളിൽ ഭക്ഷണം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം.
5. സ്വകാര്യ ക്ലിനിക്കുകളിൽ അത്യാവശ്യമല്ലാത്ത മെഡിക്കൽ സേവനങ്ങൾ ഉണ്ടാകില്ല.
6. ഗ്രോസറി സ്‌റ്റോറുകളിൽ ആദ്യ ഒരു മണിക്കൂറിൽ സേവനം പ്രായമായവർക്കും ഗർഭിണികൾക്കും.
7. പൊതു സ്ഥലങ്ങളിൽ അഞ്ച് പേരിലധികം ഒത്തുചേരാൻ പാടില്ല. പരമാവധി വീടുകളിൽ തന്നെ കഴിയണം.