റോം: ലോകത്തിന് ഭീഷണിയായി മാറിയ കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് ഇറ്റാലിയൻ ശാസ്ത്രജ്ഞർ. സാർസ് കോവ് 2 വൈറസിനെ ചെറുക്കാനുളള ആന്റിബോഡി ഈ വാക്‌സിൻ കുത്തിവയ്ക്കുക വഴി മനുഷ്യശരീരത്തിലും രൂപപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ ശരീരത്തിൽ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
വാക്‌സിൻ കുത്തിവയ്ക്കുമ്പോൾ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡി രോഗബാധ ഉണ്ടാകുന്നതിൽ നിന്ന് തടയുമെന്നതാണ് ഇതിന്റെ അടിസ്ഥാന തത്ത്വം. വാക്‌സിൻ പരീക്ഷണം റോമിലെ സ്പാലൻസാനി ആശുപത്രിയിൽ നടന്നതായാണ് റിപ്പോർട്ടുകൾ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഒരൊറ്റ ഡോസ് വഴി ഇവയിൽ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമുളള അത്രയും ആന്റിബോഡി രൂപപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു..
കഴിഞ്ഞ ദിവസം ഇസ്രായേലി ശാസ്ത്രജ്ഞരും ഇതേ അവകാശവാദവുമായി രംഗത്തുവന്നിരുന്നു.