pets

ഓമന മൃഗങ്ങളുമായി ഇടപഴകുന്ന ശീലം മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളിലാണുള്ളത്. അതിനാൽ വളർത്തുമൃഗങ്ങൾ കാരണം അലർജിയുണ്ടാകാനുള സാദ്ധ്യത കൂടുതൽ കുട്ടികളിലാണ് . ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ മുതൽ ആസ്ത്മ വരെ വളർത്തുമൃഗങ്ങൾ കാരണമുണ്ടാകുന്നു. അതിനാൽ കുട്ടികൾ ഇവയുമായി അമിതമായി ഇടപഴകുന്നത് വിലക്കുക. പട്ടി, പൂച്ച, വളർത്തു പക്ഷികൾ എന്നിവയ്ക്ക് പുറമെ പശു , ആട്, എരുമ എന്നീ മൃഗങ്ങളും അലർജിക്കു കാരണമാകാം.തുമ്മൽ, ശരീരമാകെ ചൊറിഞ്ഞു തിണർക്കൽ , കണ്ണിന് ചൊറിച്ചിൽ, ശ്വാസതടസം , തുമ്മൽ എന്നിവയാണ് പെറ്റ് അലർജിയുടെ പൊതുവായ ലക്ഷണങ്ങൾ. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ എന്നിവയും ഉണ്ടാകാം. വളർത്തു മൃഗങ്ങളും പക്ഷികളും ഉള്ള വീടുകളിലെ കുട്ടികളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണിക്കുക.വളർത്തു മൃഗങ്ങളെ വീടിനുള്ളിൽ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് സുരക്ഷിതം. ഇതിന് പുറമെ അവയുടെ ശരീരം വൃത്തിയാക്കുകയും രണ്ട് ദിവസത്തിലൊരിക്കൽ കൂടുകൾ വൃത്തിയാക്കുകയും അണുവിമുക്തമാകുകയും വേണം.