മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ) സേവനസാമർത്ഥ്യം, അധികൃതരുടെ പ്രീതി നേടും. സ്ഥാനമാനങ്ങൾ ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ) ആത്മവിശ്വാസമുണ്ടാകും. സേവന മേഖലയിൽ ഉയർച്ച. ആചാരാനുഷ്ഠാനങ്ങൾ പാലിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം) ക്രിയാശക്തികൾ വർദ്ധിക്കും. പദ്ധതികൾക്ക് കാലതാമസം. അനുകൂല വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം) ആശയവിനിമയങ്ങളിൽ ഉയർച്ച. ആശ്വാസമനുഭവപ്പെടും. ചുമതല വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) സുരക്ഷയ്ക്ക് ഉപകരിക്കുന്ന ആശയങ്ങൾ. ജീവിതത്തിൽ വഴിത്തിരിവുണ്ടാകും. മനസ്സംതൃപ്തി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) വിജയപ്രതീക്ഷകൾ. കാര്യങ്ങൾ സുഗമമാകും. സ്വാർത്ഥതാത്പര്യം മാറും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി) മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അർത്ഥമൂല്യമുള്ള ആശയങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട) സങ്കല്പത്തിനനുസരിച്ച് ജീവിക്കും. കാര്യനിർവഹണശക്തി. അർപ്പണ മനോഭാവം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) മക്കളുടെ സംരക്ഷണം. സൗഹൃദങ്ങൾ മെച്ചപ്പെടും. വാഹനയാത്ര ശ്രദ്ധിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി). സന്ദേശങ്ങൾ പകർന്നുകൊടുക്കും. പൂർവകാല സ്മരണകൾ. സമയോചിതമായ ഇടപെടലുകൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക) നഷ്ടപ്പെടലുകളിൽ നിന്ന് രക്ഷപ്പെടും. അശ്രാന്തമായ പരിശ്രമം. അനിശ്ചിതാവസ്ഥകൾ മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി). നേതൃത്വഗുണമുണ്ടാകും. വിജയപഥത്തിലെത്തും. സഹായം നൽകും