arogya-sethu

കേന്ദ്ര സർക്കാരിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്പ് ആയ 'ആരോഗ്യ സേതു' ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ഫ്രഞ്ച് സൈബർ സുരക്ഷാ വിദഗ്ദനും ഗവേഷകനുമായ റോബർട്ട് ബാപ്റ്റിസ്റ്റ്. 'എലിയട്ട് ആൻഡേഴ്സൺ' എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ വഴിയാണ് അദ്ദേഹം ആപ്പിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് വിശദീകരിച്ചത്. ആപ്പിന് നിരവധി പോരായ്മകൾ ഉണ്ടെന്നും അവ ചൂഷണം ചെയ്തുകൊണ്ട് ആരൊക്കെയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്ന് തനിക്ക് മനസിലാക്കാൻ സാധിച്ചുവെന്നും റോബർട്ട് വ്യക്തമാക്കുന്നു.

I wrote an article to describe the issues I reported to the @SetuAarogya. I hope it will allow people to understand the situation and why it's an important issue. I hope you like it, all feedbacks are welcome!

And don't forget: Hack the planet! 🤘 https://t.co/ealAKdCZ34 https://t.co/QWm0XVgi3B

— Elliot Alderson (@fs0c131y) May 6, 2020

ഒരു വ്യാജ ലൊക്കേഷൻ ഉപയോഗിച്ചുകൊണ്ടാണ് തനിക്ക് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഒരു സ്ഥലപരിധിക്കുള്ളിലെ, ആപ്പ് ഉപയോഗിക്കുന്നവരുടെ ആരോഗ്യ വിവരങ്ങൾ, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം എന്നിവ തനിക്ക് ഈ വ്യാജ ലൊക്കേഷൻ ഉപയോഗിച്ച് മനസിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യൻ സൈന്യത്തിന്റെ ആസ്ഥാനം എന്നിവിടങ്ങളിലെ വിവരങ്ങളും തനിക്ക് കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'ആരോഗ്യ സേതു: ഒരു പരാജയത്തിന്റെ കഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റോബർട്ട് ബാപ്റ്റിസ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ഇന്ത്യൻ സൈനിക അസ്ഥാനത്തും പ്രധാനമന്ത്രിയുടെ ഓഫീസിലും ചിലർക്ക് അസുഖമുള്ളതായി ഇദ്ദേഹം നേരത്തെ ഒരു ട്വീറ്റിലൂടെ പറഞ്ഞിരുന്നു. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് റോബർട്ട് 'ആരോഗ്യ സേതു' ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ടിരുന്നു.

And yes, yesterday:
- 5 people felt unwell at the PMO office
- 2 unwell at the Indian Army Headquarters
- 1 infected people at the Indian parliament
- 3 infected at the Home Office

Should I continue?

— Elliot Alderson (@fs0c131y) May 6, 2020

'ആപ്പ് ഡൗൺലോഡ് ചെയ്ത ഇന്ത്യയിലെ ഒൻപത് കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണെ'ന്ന് പറഞ്ഞുകൊണ്ടാണ് റോബർട്ട് ഇവരുമായി ബന്ധപ്പെട്ടത്. ആപ്പ് സുരക്ഷിതമാണെന്നാണ് 'ആരോഗ്യ സേതു'വിന് പിന്നിൽ പ്രവർത്തിച്ചവർ അദ്ദേഹത്തിന് മറുപടി നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന, 'മീഡിയം' എന്ന ഓൺലൈൻ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമിലെ തന്റെ ലേഖനത്തിൽ, ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ സുരക്ഷാ വീഴ്ചകളെ കുറിച്ച് റോബർട്ട് ബാപ്റ്റിസ് വിശദീകരിക്കുന്നുണ്ട്.