cargo-russia

ഹൈദരാബാദ്:- ഇന്ത്യയിൽ നിന്നും വാക്സിനുകളും മരുന്നുകളും കൊണ്ടുപോകാനായി റഷ്യയിലെ എയറോഫ്ളോട്ട് എയർലൈൻസിന്റെ B-777 വമ്പൻ വിമാനം ചൊവ്വാഴ്ച രാവിലെ 11.17ന് വന്നിറങ്ങിയപ്പോൾ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അത് ചരിത്ര നിമിഷമായി. ഇതാദ്യമായാണ് റഷ്യയിൽ നിന്ന് ഒരു വൻ കാർഗോ വിമാനം വിമാനത്താവളത്തിലെത്തുന്നത്.

20 തരത്തിൽ പെട്ട 50 ടണ്ണോളം മരുന്നുകളും വാക്സിനുകളുമായി ബുധനാഴ്ച പുലർച്ചെ 12.03 ന് വിമാനം തിരികെ മോസ്കോയ്ക്ക് പറന്നു. ലോക്ഡൗൺ കാരണം നിലവിൽ ഇത്തരം വിമാനങ്ങളുടെ യാത്ര നിയന്ത്രണങ്ങളോടെയാണ്. വൈകാതെ ആഴ്ചയിലൊരിക്കൽ ഹൈദരാബാദിൽ വന്നുപോകുന്ന തരത്തിൽ ക്രമീകരണങ്ങൾക്ക് വിമാനത്താവള അധികൃതർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്നുള്ള ചരക്ക് വിമാനം ഹൈദരാബാദിൽ സർവ്വീസ് നടത്തിയിരുന്നു. ഇത് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും ആഫ്രിക്കയിലേക്കുള്ള ആദ്യ ചരക്ക്നീക്കം ആയിരുന്നു.