വാഷിംഗ്ടൺ: കൊവിഡ് 19 വൈറസ് ബാധ പേൾഹാർബർ, വേൾഡ്ട്രേഡ് സെന്റർ ആക്രമണങ്ങളേക്കാൾ രൂക്ഷമായ സാഹചര്യമാവും അമേരിക്കയിൽ സൃഷ്ടിക്കുകയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് പ്രസിഡന്റ്. വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമർശനമുന്നയിക്കുകയും ചെയ്തു.
ഉറവിടത്തിൽ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കിൽ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാൽ, ഉറവിടത്തിൽ തന്നെ വൈറസ് ബാധ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
1941ലെ ഹവായിലെ യു.എസ് അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബർ 11 ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ 3000 പേർ മരിച്ചിരുന്നു.