biji
ഡോ ബിജി മാർക്കോസ് ചിറത്തലേട്ട്

കോട്ടയം : കൊവിഡ് ബാധിച്ച് ലണ്ടനിൽ മലയാളി വൈദികൻ മരിച്ചു. വാകത്താനം സ്വദേശിയും യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനുമായ ഡോ. ബിജി മാർക്കോസ് ചിറത്തലേട്ട് (54) ആണ് മരിച്ചത്. ലണ്ടൻ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അറിയുന്നു. ഭാര്യ: ബിന്ദു ബിജി. മക്കൾ: സബിത,ലാബിത,ബേസിൽ.