വാഷിംഗ്ടൺ ഡി.സി: ലോകപ്രശ്ത സംഗീതജ്ഞനും ഗായകനും ഇലക്ട്രോണിക് മ്യൂസിക് ബാൻഡായ ക്രാഫ്റ്റ്‌വർക്കിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായ ഫ്ലോറിയൻ അന്തരിച്ചു. 73 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. സാക്സഫോൺ, വയലിൻ, ഡ്രംസ് എന്നീ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ വൈദഗ്ദ്ധ്യം തെളിയിച്ചിരുന്നു ഫ്ലോറിയൻ.