netanyahu

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവും രാഷ്​ട്രീയ എതിരാളിയും ബ്ലൂ ആൻഡ്​ വൈറ്റ്​ പാർട്ടി നേതാവുമായ ബെന്നി ഗാന്‍റ്​സുമായുള്ള സഖ്യസർക്കാരിന്​ സുപ്രീംകോടതിയുടെ അനുമതി. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ സഖ്യസർക്കാർ അടുത്താഴ്​ച അധികാരമേൽക്കും.

രാജ്യത്ത്​ നാലാമതും തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ ഒഴിവാക്കാൻ കഴിഞ്ഞമാസമാണ്​ ഇരുനേതാക്കളും സഖ്യസർക്കാരിനായി ധാരണയിലെത്തിയത്​. മൂന്നുവർഷ​മാണ്​ സർക്കാരിൻ്റെ കാലാവധി. കരാറനുസരിച്ച്‌​ ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. തുടർന്നുള്ള 18 മാസം ഗാന്‍റ്​സ്​ ഇസ്രായേൽ ഭരിക്കും.

.