pi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മെയ് ഒന്ന്,മൂന്ന്,നാല്,ആറ്,ഏഴ് തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിക്കാത്തത്.

അതേസമയം അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

474 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.