ddd

തിരുവനന്തപുരം :നഗരസഭ കണ്ണമ്മൂല പുത്തൻപാലം ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫ്ളാറ്റുകളുടെ താക്കോൽ ദാനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. ഒന്നാം ഘട്ടമായി ഏഴുപേർക്കാണ് ഭവനങ്ങൾ നൽകിയത്.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിന്ധു, കണ്ണമ്മൂല വാർഡ് കൗൺസിലർ ആർ.സതീഷ്‌കുമാർ,നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ എന്നിവർ പങ്കെടുത്തു.