unesco-logo

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട്‌ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന് (സി.ഡി.എം.ആർ.പി) ഐക്യരാഷ്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌കോ ചെയർ പദവി ലഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസമേഖലയിൽ യുനെസ്‌കോ ചെയർ പദവി ലഭിക്കുന്നലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആർ.പി.