ചെന്നൈ: കൊവിഡ് ഭേദമാക്കുന്ന ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും വാർത്ത പ്രചരിപ്പിച്ച സിദ്ധവൈദ്യനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപം സിദ്ധ ആശുപത്രി നടത്തി വരികയായിരുന്ന തനികാചലത്തെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ മെഡിസിൻ ആന്റ് ഹോമിയോപ്പതി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സമൂഹ മാദ്ധ്യമങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിലൂടെ 70 ലധികം വീഡിയോകൾ ഇയാൾ പ്രചരിപ്പിച്ചു. താൻ വികസിപ്പിച്ചെടുത്ത മരുന്ന് 48 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗബാധിതരെ സുഖപ്പെടുത്തുമെന്നും വൈറസിനെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിച്ച് സ്വയം ചികിത്സിച്ച് ഭേദമാക്കി എല്ലാവരേയും ബോദ്ധ്യപ്പെടുത്താൻ തയ്യാറണെന്നും ഇയാൾ പറഞ്ഞിരുന്നു.