ddd

തിരുവനന്തപുരം: സിൻഡിക്കറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല കമ്മിറ്റി ശേഖരിച്ച പി.പി.ഇ കിറ്റുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.റീജണൽ സെക്രട്ടറി എസ്.പി പ്രദീപ്,മാനേജർ ഹരിദാസ്,സി.ബി.ഒ.എ ജോയിന്റ് ജനറൽ സെക്രട്ടറി ജേക്കബ് ചിറ്റാറ്റുകുളം,ഗോപിനാഥ്,മിനി,ജയശങ്കർ,അബ്ദുൽ ഫത്താഹ് എന്നിവർ പങ്കെടുത്തു.വിദേശത്തു നിന്നെത്തുന്ന മലയാളികളുടെ ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പി.പി.ഇ കിറ്റുകൾ നൽകാൻ തീരുമാനിച്ചതെന്നും കൊറോണ പ്രതിരോധത്തിനായി സ‌ർക്കാരിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.