galaxy

ഒരു വ്യക്തിയിൽ കഴിയുന്നത്ര പൂർണ്ണത വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ഉന്നം. ഈ പൂർണ്ണതയ്ക്കായി ആധുനിക വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കുന്നതിൽ മലയാളി എന്നും ഒരുപടി മുന്നിൽതന്നെയാണ്. ശാസ്ത്ര ശാഖകളുടെ വളർച്ചാ വിസ്‌ഫോടനമാണ് അനുദിനം സംഭവിക്കുന്നത്. ഇതനുസരിച്ച് ഓരോ അദ്ധ്യയന വർഷത്തിലും നിരവധി പുതിയ കോഴ്സുകളാണ് ഉപരിപഠന മേഖലയിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. തൊഴിൽ നൈപുണ്യ വികസനവും വ്യത്യസ്തമായ ആശയാവിഷ്‌കാരവും മികച്ച സമ്പാദ്യ ശീലവും ലക്ഷ്യമിട്ടാണ് ഇന്നത്തെ യുവത ഏത് വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയണമെന്ന് ചിന്തിച്ചുറപ്പിക്കുന്നത്.


വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വർദ്ധനവും വ്യവസായകാർഷിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കും. വിദ്യാഭ്യാസ പുരോഗതി എന്നത് ഉല്പാദന മേഖലയുടെയും അതുവഴി സാമ്പത്തിക മേഖലയുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും പ്രേരക ശക്തിയാകുന്നു. പലപ്പോഴും ഹയർ സെക്കന്ററി കഴിഞ്ഞാൽ ഏതു മേഖലയിലേക്ക് ചുവടുവയ്ക്കണമെന്ന് മിക്ക വിദ്യാർത്ഥികൾക്കും ആശയക്കുഴപ്പമുണ്ട്. രക്ഷിതാക്കളുടെ ആഗ്രഹവും വിദ്യാർത്ഥിയുടെ അഭിരുചിയും വ്യത്യസ്തമാണെങ്കിൽ കുഴയും. പല വിഷയങ്ങളിലും ഒട്ടേറെ ഉപശാഖകടക്കം ഡസൻ കണക്കിന് കോഴ്സുകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഇതിൽ ഏത് തിരഞ്ഞെടുക്കാം, ഒഴിവാക്കാം എന്നതെല്ലാം പക്വമായി തീരുമാനമെടുത്തില്ലെങ്കിൽ അർഹിക്കുന്ന തലത്തിലേക്ക് ഉയരാനും മികച്ചൊരു ഉദ്യോഗാർത്ഥിയായി മാറാനും കഴിയാതെ പാതിവഴിയിൽ വളർച്ച മുരടിക്കുന്ന അവസ്ഥയിലാകും. ഉപരിപഠന ശാഖ തിരഞ്ഞെടുക്കുമ്പോൾ ഇത്തരത്തിൽ പാളിച്ച സംഭവിക്കാതെ കൃത്യതയും സൂക്ഷ്മതയും ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് സഹായമേകുന്ന സംസ്ഥാനത്തെ തന്നെ പ്രമുഖ സ്ഥാപനമാണ് തൃശൂരും ബാംഗ്ലൂരും വേരുകളുള്ള ഗ്യാലക്സി എഡുക്കേഷണൽ സർവീസസ്.

ലക്ഷ്യം തിരിച്ചറിയാം വിജയം കൈപ്പിടിയിലാക്കാം
കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച സർവകലാശാലകൾക്ക് കീഴിലുള്ള പ്രശാന്തമായ ഭൗതിക സാഹചര്യങ്ങളടങ്ങിയ പ്രമുഖ പ്രൊഫഷണൽ കോളേജുകളിൽ നല്ല തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പഠനം വിജയകരമായി പൂർത്തീകരിക്കുന്നതിനുമുള്ള സർവ സഹായവും ഗ്യാലക്സിയിലൂടെ ലഭിക്കും. അണ്ണാ, രാജീവ്ഗാന്ധി, എം.ജി.ആർ, ഭാരതിയാർ തുടങ്ങിയ സർവകലാശാലകളിലെ ഉന്നത നിലവാരമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള എല്ലാ സഹായവും ഗ്യാലക്സിയിൽ ലഭ്യമാണ്.


കൃത്യമായ കൗൺസിലിംഗിലൂടെയും ക്ലാസുകളിലൂടെയും മാർഗ്ഗ നിർദേശങ്ങളിലൂടെയും വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തിയ ശേഷമാണ് ഏതുകോഴ്സാണ് വേണ്ടതെന്ന് ഗ്യാലക്സി നിർദേശിക്കുന്നത്. ഇതിനുള്ള വിദഗ്ദ്ധ ട്രെയ്നർമാരുടെയും കൗൺസിലേഴ്സിന്റെയും സേവനം എപ്പോഴും ലഭ്യമാണ്.
മെഡിക്കൽ പാരമെഡിക്കൽ ശാഖകളെല്ലാം തന്നെ ഇന്ന് വളർച്ചയുടെ പാതയിലാണ്. സ്‌പെഷ്യലിസ്റ്റുകളുടെ ആയിരക്കണക്കിന് ഒഴിവുകളാണ് ഈ മേഖകളിൽ ഓരോ വർഷവും ഉടലെടുക്കുന്നത്. ഇതിനനുസരിച്ച് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാം. മെഡിക്കൽ, പാരമെഡിക്കൽ, ആയുർവേദം, ഹോമിയോ, ഡെന്റൽ, ഫാർമസി, നഴ്സിംഗ് രംഗങ്ങളിൽ വ്യത്യസ്ത ശ്രേണിയിലെ ഉപരിപഠന സാദ്ധ്യതയും ഗ്യാലക്സി ഉറപ്പുനൽകുന്നു.


റോബോട്ടിക് എൻജിനീയറിംഗ്, മെക്കാനിക്കൽ ആന്റ് ഓട്ടോമേഷൻ തുടങ്ങിയ അഡ്വാൻസ്ഡ് കോഴ്സുകൾക്കെല്ലാം ഏറെ സാദ്ധ്യതയാണ്. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളുമുണ്ടെങ്കിലും വിദഗ്ദ്ധരെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഈ രംഗങ്ങളിൽ. സാദ്ധ്യത തിരിച്ചറിഞ്ഞ് ഇത്തരം കോഴ്സുകളിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും ഇരട്ടിക്കുകയാണ്.


എൻജിനീയറിംഗ് രംഗത്ത് ഡസൺ കണക്കിന് അതിനൂതന ശാഖകളാണ് ഓരോ വർഷവും രൂപപ്പെടുന്നത്. ഇടക്കാലത്ത് മാന്ദ്യത്തിലായിരുന്ന ഐ.ടി മേഖലയിൽ ദൃശ്യമായ ഉണർവ് വിദ്യാർത്ഥികളിൽ ഏറെ പ്രതീക്ഷ നൽകുന്നു. നിലവിൽ വിദ്യാർത്ഥികളുടെ ട്രെന്റായിട്ടുള്ള മൂന്ന് കോഴ്സുകളാണ് ഡിജിറ്റൽ ഫോറൻസിക് സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയവ. സ്വദേശ വിദേശ വ്യത്യാസമില്ലാതെ അനന്തമായ തൊഴിലിടങ്ങളാണ് വരും വർഷങ്ങളിൽ ഇവ സൃഷ്ടിക്കുക. ഇവയ്‌ക്കെല്ലാം പുറമേ ബി.ബി.എ, ബി.കോം വിത്ത് സ്‌പെഷ്യലൈസേഷൻ, വിഷ്വൽ മാസ് കമ്മ്യൂണിക്കേഷൻ, വിവിധ മാനേജ്‌മെന്റ് വിഷയങ്ങൾ തുടങ്ങി അന്താരാഷ്ട്ര അംഗീകാരമുള്ള കോഴ്സുകളുടെ ജാലകങ്ങളും ഗാലക്സി വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നു.

സാദ്ധ്യതകളിലേക്ക് വഴികാട്ടുന്ന സാരഥി
ഒരു വിദ്യാർത്ഥി എന്താകണമെന്നാണോ ആഗ്രഹിക്കുന്നത്, അതിൽ മാത്രം ഫോക്കസ് ചെയ്യാവുന്ന തരത്തിലുള്ള വിവിധ ശാഖ ഉപശാഖകൾ ഇന്ന് ഉപരിപഠന രംഗത്തുണ്ട്. ഇത് തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ രക്ഷിതാക്കളും വിദ്യാർത്ഥികളും വച്ചുപുലർത്തണം. ഇത്തരത്തിൽ അഭിരുചിക്കിണങ്ങിയതും അതേസമയം തൊഴിൽ സാദ്ധ്യതയേറെയുള്ളതുമായ കോഴ്സുകൾക്ക് വഴികാട്ടുന്നതിൽ എന്നും മുൻപന്തിയിലാണ് ഒന്നര പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള ഗ്യാലക്സി എഡുക്കേഷണൽ സർവീസസ്. തൃശൂർ മാള സ്വദേശി ശ്യാം ശശിയാണ് ഗ്യാലക്സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ.


''2004ൽ ബാംഗ്ലൂരിൽ മെക്കാനിക്കൽ എൻജിനീയറിംഗ് പഠനത്തിന് ശേഷമാണ് സ്വന്തമായൊരു എഡുക്കേഷണൽ സർവീസെന്ന ആശയം ഉരുത്തിരിഞ്ഞത്. കേരളത്തിന് പുറത്ത് ഉപരിപഠനം നടത്തുന്നവർ നേരിടുന്ന പ്രതിസന്ധി നേരിട്ടനുഭവിച്ചതിൽ നിന്നാണ് മികച്ച എഡുക്കേഷൻ കൺസൾട്ടൻസിക്കുള്ള സാദ്ധ്യത കണ്ടെത്തിയത്. തുടർച്ചയായുള്ള യാത്രകൾ ഇഷ്ടപ്പെടുന്നതും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മികച്ച സൗഹൃദ ബന്ധങ്ങളും വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ഇടപഴകിയുള്ള അനുഭവ പരിചയവുമെല്ലാം ഗ്യാലക്സിയുടെ വളർച്ചയ്ക്ക് നിർണായക സ്വാധീനം ചെലുത്തി'' ശ്യാം പറയുന്നു.


''സംസ്ഥാനത്തെ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആശാകേന്ദ്രമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാദ്ധ്യമായി. ഒരു വിദ്യാർത്ഥിക്ക് കോളേജ് അഡ്മിഷൻ നൽകുന്നതോടെ അവസാനിക്കുന്നില്ല ഗ്യാലക്സിയുടെ സേവനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നത് വരെ എല്ലാ വിദ്യാഭ്യാസാവശ്യങ്ങളിലും സജീവ ശ്രദ്ധ നൽകും. മികച്ച ആനുകൂല്യം നേടിയെടുക്കുന്നതിനും ഉയർന്ന മാർക്കുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പോടെയുള്ള പഠനത്തിനും മാർക്കിനനുസരിച്ച് ഫീസിളവുകൾക്കും മാർഗ്ഗമേകാൻ ഗ്യാലക്സി ഒപ്പമുണ്ടാകും.


വിദ്യാഭ്യാസ ലോണിന് വേണ്ട, കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളും രേഖകളും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കും. കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഉടൻ തൊഴിൽ ലഭിക്കുന്നതിനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടാനും മികച്ച വ്യക്തിത്വ വികസനം, ജോബ് ഇന്റർവ്യൂ എന്നിവയ്ക്കുള്ള കൗൺസിലിംഗും ക്ലാസുകളും വരെ നീളും സേവനം.'' അദ്ദേഹം പറയുന്നു.


''ദക്ഷിണേന്ത്യയിലെ പ്രമുഖ കോളേജുകളിലെ പ്രവേശനത്തിനാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെങ്കിലും കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി മാൽഡോവയിൽ എം.ബി.ബി.എസ് കോഴ്സിനും വിദ്യാർത്ഥികൾക്ക് അവസരം ലഭ്യമാക്കി''.

മഹാമാരിക്കിടെ വിദ്യാർത്ഥികൾക്ക് അത്താണിയായി ഗ്യാലക്സി
കൊവിഡ്19 രോഗവ്യാപനവും ലോക്ക് ഡൗണും സൃഷ്ടിച്ച ആശങ്കയ്ക്കിടെ തമിഴ്നാട്ടിലെ വിവിധ കോളേജ് ഹോസ്റ്റലുകളിൽ കഴിഞ്ഞ നൂറുകണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് ആശ്രയവും ആശ്വാസവുമേകാൻ ഗ്യാലക്സിക്കായി. തമിഴ്നാട്ടിൽ രോഗവ്യാപനം തുടങ്ങിയതോടെ ആശങ്കയിലായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലാഴ്ന്നു. വിവരമറിഞ്ഞ ഗ്യാലക്സി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്യാം ശശി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരും കോളേജ് അധികൃതരും രാഷ്ട്രീയ നേതൃത്വവുമായി തുടർച്ചയായി ഇടപെട്ട് വിദ്യാർത്ഥികളെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് നാട്ടിലെത്തിക്കാനുള്ള അനുമതി നേടിയെടുത്തു.


കോയമ്പത്തൂരിലെയും സേലത്തെയും കോളേജ് ഹോസ്റ്റലുകളിലെ 300ഓളം വിദ്യാർത്ഥികളെ കൊണ്ടുവരാൻ തൃശൂരിലെ ചിറയത്ത് ട്രാവൽസ് ഉടമ സോണിയുടെ സഹായവും ഇതിൽ നിർണായകമായി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചോളം ബസുകളിലാണ് വിദ്യാർത്ഥികളെ നാട്ടിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വിദ്യാർത്ഥികൾക്ക് സഹായമേകാനും സാമൂഹിക സേവന രംഗത്തും ഗ്യാലക്സി മുൻപന്തിയിലുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അടിയന്തര സഹായം നൽകി വരുന്നുണ്ട്.


ഡോ.അശ്വിനി രത്നം, ലിജോ പിജെ,നന്ദകുമാരൻ നായർ ,അഖിൽ സണ്ണി എന്നിവരാണ് വിദ്യാർത്ഥികളുടെ കരിയർ ആന്റ് പേഴ്സണാലിറ്റി ട്രെയിനിംഗിന് നേതൃത്വം വഹിക്കുന്നത്. വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും അവർ പ്രത്യേക ശ്രദ്ധയും മേൽനോട്ടവും നൽകുന്നു. വിദ്യാഭ്യാസ മേഖലയിലെ സ്തുത്യർഹ സേവനത്തിന് അടൂർ ഭാസി കൾച്ചറൽ ഫോറത്തിന്റെ കർമ്മരത്ന പുരസ്‌കാരം അടക്കം ഒട്ടേറ അംഗീകാരം ശ്യാമിനെ തേടിയെത്തി.

കൂടുതൽ വിവരങ്ങൾക്ക്
ഗ്യാലക്സി എഡ്യുക്കേഷൻ സർവീസസ്, തൃശൂർ
Mob: 90 2040 2040