ന്യൂഡൽഹി: എസ്.ബി.ഐ വായ്‌പാ പലിശ നിർണയത്തിന്റെ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) മേയ് 10ന് പ്രാബല്യത്തിൽ വരുന്നവിധം 0.15 ശതമാനം കുറച്ചു. എം.സി.എൽ.ആർ അടിസ്ഥാന മാനദണ്ഡമായ എല്ലാവിഭാഗം വായ്‌പകളുടെയും വാർഷിക പലിശനിരക്ക് ഇതോടെ കുറയും. ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ പുതുക്കിയ പലിശനിരക്ക് 7.25 ശതമാനം.
എസ്.ബി.ഐ തുടർച്ചയായ 12-ാം തവണയാണ് എം.സി.എൽ.ആർ കുറച്ചത്. എം.സി.എൽ.ആറുമായി ബന്ധിപ്പിച്ച, 30 വർഷക്കാലാവധിയുള്ള 25 ലക്ഷം രൂപയുടെ ഭവന വായ്‌പയുടെ പ്രതിമാസ അടവിൽ (ഇ.എം.ഐ) പുതിയ ഇളവ് പ്രകാരം മാത്രം ഉപഭോക്താവിന് 255 രൂപയുടെ ആശ്വാസം ലഭിക്കും.
പുതുക്കിയ നിരക്കുകൾ
(വായ്‌പാ കാലാവധിയും പുതുക്കിയ എം.സി.എൽ.ആറും. ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക്)
എഫ്.ഡി നിരക്കും താഴേക്ക്
മേയ് 12ന് പ്രാബല്യത്തിൽ വരുന്നവിധം മൂന്നുവർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് എസ്.ബി.ഐ 0.20 ശതമാനം കുറച്ചു.
മുതിർന്ന പൗരന്മാർക്കായി
വികെയർ നിക്ഷേപം
സ്ഥിരനിക്ഷേപങ്ങളുടെ പലിശയിറക്കം മുതിർന്ന പൗരന്മാരെ ബാധിക്കാതിരിക്കാനായി, 'വികെയർ ഡെപ്പോസിറ്ര്" എന്ന പുതിയ പദ്ധതി എസ്.ബി.ഐ ആരംഭിച്ചു. സെപ്‌തംബർ 30വരെ ഈ സ്ഥിരനിക്ഷേപ പദ്ധതിയിൽ ചേരാം.
5 വർഷത്തിന് താഴെ കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം അധിക പലിശ
5 വർഷം മുതൽ കാലാവധിയുള്ള നിക്ഷേപത്തിന് പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.80 ശതമാനം അധികം (0.30 ശതമാനം അധിക പ്രീമിയം)