ന്യൂഡൽഹി: കൊവിഡിന്റഎ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങുന്നതിനായി പ്രവാസികൾ കൂട്ടത്തോടെ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതിനെതുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സ്തംഭിച്ചു. നിലവിൽ രണ്ട് ലക്ഷത്തോളം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ഹാർദ്ദിക് പുരി അറിയിച്ചു. ഏകദേശം ഇരട്ടിയോളം പേർ രജിസ്റ്റർ ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് .
പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേ ഭാരത് മിഷൻ പ്രകാരം അബുദാബിയിൽ നിന്നുള്ള ആദ്യ വിമാനം അൽപ സമയത്തിനകം കൊച്ചിയിൽ വന്നിറങ്ങും. രണ്ടാമത് വിമാനം രാത്രി പത്തരയോടെ കരിപ്പൂർ വിമാനത്താവളത്തിലും വന്നിറങ്ങും.
കേരളത്തിലേക്ക് വരുന്ന പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. കേന്ദ്രം 80000 പ്രവാസികൾക്കാണ് മടങ്ങി വരാൻ അനുമതി നൽകിയിരിക്കുന്നത് ആദ്യ അഞ്ച് ദിവസം 2250 പേർ മടങ്ങിയെത്തും.