sunni-mosque

കുന്നംകുളം: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ 13 പേർ അറസ്റ്റിൽ. കേച്ചേരി ആയമുക്ക് മസ്ജിദ് ഖത്തീബ് അഷ്‌കർ അലി ബാദരി (42), ആയമുക്ക് സ്വദേശികളായ മുഹമ്മദ് കോയ (59), ഷറഫുദ്ദീൻ (48), യൂനസ് (24), സുലൈമാൻ (59), സുബൈർ (39), അബ്ദുൾ സലാം (28), നൗഷാദ് (45), ഷൗക്കത്തലി (45), ഫസലുദ്ദീൻ (47), സുധീർ (46), സൽമാൻ (18), അബ്ദുൾ ലത്തീഫ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. നമസ്കാരത്തിൽ പങ്കെടുത്ത മൂന്നു കുട്ടികളെ വെറുതെവിട്ടു.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് പള്ളിയുടെ പിൻവാതിലിലൂടെ കുട്ടികളുൾപ്പെടുന്ന സംഘം നമസ്‌കാരത്തിന് കയറിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് എത്തിയപ്പോൾ ചിലർ ഓടി രക്ഷപ്പെട്ടു. നമസ്‌കരിക്കാൻ 15ലേറെ പേരുണ്ടായിരുന്നതായാണ് വിവരം. ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളിൽ കൂട്ടപ്രാർത്ഥന നിരോധിച്ചിരിക്കുകയാണ്. വീടുകളിൽ പോലും പുറത്തു നിന്നുള്ളവരെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തരുതെന്നാണ് നിർദ്ദേശം. കുന്നംകുളം എസ്.എച്ച്.ഒ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.