തിരുവനന്തപുരം: നാ​ഗ്പൂ​രിലുള്ള ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിംഗ് അ​ക്കാഡ​മി​യിൽ നി​ന്ന് സം​സ്ഥാ​ന ഗ​വൺ​മെന്റി​ന്റെ പ്ര​ത്യേ​ക അ​നു​മതിയോടെ 20 അ​സോ​സി​യേ​റ്റ് എൻ​.സി.​സി ഓ​ഫി​സർ​മാരെ നാ​ട്ടിൽ തി​രി​ച്ചെ​ത്തിച്ചു. ഏ​പ്രിൽ 9ന് കോ​ഴ്സ് പൂർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ലോ​ക്ക് ഡൗൺ നീ​ട്ടി​യ​ത് കാ​ര​ണം മേ​യ് 3 വ​രെ അ​വി​ടെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക ബ​സിൽ പു​റ​പ്പെ​ട്ട സം​ഘം ഇന്നലെ​യാ​ണ് കൽ​പ്പ​റ്റ 5 കേ​ര​ള എൻ.സി.സി ബ​റ്റാ​ലി​യ​നിൽ എ​ത്തി​ച്ചേർ​ന്ന​ത്. മ​റ്റു ജി​ല്ല​യി​ലെ ഓ​ഫീ​സർ​മാ​രെ എൻ.സി.സി ഏർ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ളിൽ വീ​ടു​ക​ളി​ലെ​ത്തി​ക്കും. ക്വാ​റ​ന്റൈ​നിൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വർ​ക്ക് സൈ​നി​ക ആ​ശു​പ​ത്രി​യിൽ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന ന​ട​ത്തി കൊ​വി​ഡ്19 നെ​ഗ​റ്റീ​വ് സർ​ട്ടി​ഫി​ക്കേ​റ്റ് നൽ​കി​യി​ട്ടു​ണ്ട്.ഇവർക്ക് ഹോം ക്വാ​റ​ന്റൈ​നും നിർദ്ദേശിച്ചിട്ടുണ്ട്.