melam

കൊച്ചി: സൗജന്യ ചികിത്സാ സഹായത്തിന് മേളം ഫൗണ്ടേഷനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് സഹായം ഉറപ്പാക്കുന്ന കത്ത്, വാട്സ്ആപ്പിൽ അയച്ചുനൽകും. മേയ് 9ന് തിരുവല്ലയിൽ നടത്താനിരുന്ന അഖില കേരള മേളം മെഡിക്കൽ ക്യാമ്പ് ലോക്ക്ഡൗൺ മൂലം സംഘടിപ്പിക്കാനാവില്ലെന്നതാണ് കാരണം. സഹായം വേണ്ടവർ പൂരിപ്പിച്ച മേളം അപേക്ഷാഫോം, മേളം ഐ.ഡി കാർഡ് എന്നിവയുടെ കോപ്പിയും ചികിത്സ തേടുന്ന ആശുപത്രിയുടെ പേരും 9447000023 എന്ന നമ്പറിലേക്ക് മേയ് 15നകം അയക്കണമെന്ന് പ്രസിഡന്റ് ഡോ.കുരിയൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. പിന്നീട്, വാട്‌സ്ആപ്പിൽ ലഭിക്കുന്ന കത്ത് പ്രിന്റെടുത്ത് ആശുപത്രിയിൽ കാണിച്ചാൽ സൗജന്യ ചികിത്സാസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.