poisonous-gas-outbreak

വിശാഖപട്ടണം: എൽ.ജി പോളിമേഴ്സിൽ വിഷവാതകം ചോർന്ന വാർത്ത പരന്നതോടെ പൊലീസും ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങി. ഉച്ചഭാഷിണികളിലൂടെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി. വഴിയിൽ കിടന്നവരെ ആശുപത്രികളിലേക്ക് മാറ്റി. അകത്തു നിന്ന് അടച്ചിട്ട വീടുകൾ ചവിട്ടിത്തുറന്നാണ് ബോധനമില്ലാതെ കിടന്നവരെ മാറ്റിയത്. വാതകം ശ്വസിച്ചവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ഫാക്ടറിയുടെ സമീപത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയിലും നിരവധി പേർ അവശനിലയിലായി. കോളനിയും ഒഴിപ്പിച്ചു. ആർ. ആർ വെങ്കടപുരം,​ പത്മപുരം,​ ബി. സി കോളനി,​ കമ്പറപാളെം എന്നിവ ഒഴിപ്പിച്ച ഗ്രാമങ്ങളിൽ പെടുന്നു.

ഒരുകോടി ധനസഹായം

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒരു കോടി രൂപ വീതം അനുവദിച്ചു.വെന്റിലേറ്ററിൽ കഴിയുന്നവർക്ക് പത്ത് ലക്ഷം രൂപ വീതവും ഔട്ട് പേഷ്യന്റ് ചികിത്സ തേടിയവർക്ക് 25,​000 രൂപ വീതവും അഞ്ച് ഗ്രാമങ്ങളിലെ 15,​000 ജനങ്ങൾക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തം അന്വേഷിക്കാൻ ഉന്നതതല സമിതിയെയും അദ്ദേഹം നിയോഗിച്ചു.