covid

മുംബയ്: മഹാരാഷ്ട്രയിലെ ആർതർ റോഡ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45കാരനിൽ നിന്നാണ് കൊവിഡ് വ്യാപിച്ചതെന്നാണ് കരുതുന്നത്.

അതേസമയം, മുംബയിൽ നിന്നുള്ളവർക്ക് തൊട്ടടുത്ത മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കി. കല്ല്യാൺ ഡോംബി വലി കോർപ്പറേഷനാണ് ആദ്യം വിവാദ ഉത്തരവ് ഇറക്കിയത്. പൊലീസും ഫയർഫോഴ്സും, ഡോക്ടർമാരുമടക്കം അവശ്യ സ‍ർവീസുകൾക്കായി മുംബയിൽ പോയവരെ തിരികെ പ്രവേശിപ്പിക്കില്ല. ഈ സാഹചര്യത്തിൽ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ തന്നെ താമസമൊരുക്കാൻ മുംബയ് കോർപ്പറേഷൻ തയാറാകണമെന്ന് കല്ല്യാൺ ഡോംബിവലി മുനിസിപ്പൽ കമ്മീഷണർ ആവശ്യപ്പെട്ടു. ണ്ട്.