കൊവിഡ് വൈറസ് ബാധ പടർന്ന് പിടിച്ചതിന് പിന്നാലെ പല രാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.. ലോക്ക്ഡൗണിനെത്തുടർന്ന് വീട്ടിലിരുപ്പായ പലരും സമയം ചെലവഴിക്കുന്നതിനായി പുത്തൻ വിനോദ മാർഗങ്ങൾ തേടുകയാണ്. ലോക്ക്‌ഡൗണിനിടെ കുടുംബാംഗങ്ങൾ ഒലിച്ചുകളി ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീട്ടിൽ ഒറ്റയ്ക്കായ കുട്ടി ഒളിച്ചുകളിക്കുന്നത് തന്റെ വളർത്തുനായയുമായാണ്. നായയോട് എണ്ണാൻ പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി. പെൺകുട്ടിയുടെ വാക്കുകൾ കേട്ടതിന് പിന്നാലെ രണ്ട് കാലുകളും ചുമരിൽ എടുത്തുവച്ച് എണ്ണുന്ന നായയെ വീഡിയോയിൽ കാണാം. ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോന്ന് തിരിഞ്ഞുനോക്കുന്നുമുണ്ട് അവൻ. കുറച്ച് സമയം കണ്ണ് പൊത്തി നിന്ന് കുട്ടിയെ കണ്ട് പിടിക്കാൻ നായ പോകുകയും ചെയ്യുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഈ 'ഒളിച്ചുകളി' കണ്ടിരിക്കുന്നത്.