ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലെത്തിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിൽ വരാനാകാതെ അവിടെത്തനെ തുടരുകയാണ്.
ലോക്ക്ഡൗൺ എന്നു കഴിയുമെന്നും ദാദ (അച്ഛൻ) ഇന്ന് വരുമോയെന്നുമാണ് മകൾ അലംകൃത എന്നും ചോദിക്കുന്നതെന്ന് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിപോയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിറുത്തലാക്കിയെങ്കിലും അവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല.
നേരത്തെ താരദമ്പതികളുടെ ഒമ്പതാം വിവാഹ വാർഷികത്തിന് സുപ്രിയയ്ക്ക് ആശംസകളറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടിരുന്നു. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.