koci-

കൊച്ചി :പ്രവാസികളുമായി അബുദാബിയിൽ നിന്നു യാത്രതിരിച്ച വിമാനം കൊച്ചിയിലെത്തി. അബുദാബി കൊച്ചി വിമാനം രാത്രി 10.08നാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.

അബുദാബിയിൽ നിന്നു കൊച്ചിയിലേക്കും ദുബായിൽ നിന്നു കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾപുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനത്തിൽ 181 യാത്രക്കാരാണുള്ളത്.

അബുദാബി വിമാനം ഇന്ത്യൻ സമയം ഏഴു മണിയോടെ പുറപ്പെട്ടപ്പോൾ, ദുബായ് വിമാനം അരമണിക്കൂറിന്‌ ശേഷം 7.30യ്ക്കാണ് പറന്നുപൊങ്ങിയത്. ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വരുന്ന വിമാനത്തിൽ 177 യാത്രക്കാരും അഞ്ച് കുട്ടികളും ഉണ്ട്. കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനങ്ങളിൽ കയറാൻ അധികൃതർ അനുവദിച്ചത്.

തിരച്ചെത്തുന്ന പ്രവാസികളെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈന്‍ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നവരിൽ ജില്ലയിലെ 25 പേരെയും കാസർകോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈൻ ചെയ്യും. എയർപോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.