തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പിനു പിന്നില്‍ നൈജീരിയന്‍ സംഘമാണെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്.
പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധങ്ങളുള്ളതിനാല്‍ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സി.ബി.ഐയ്ക്ക് കത്തയച്ചു.
മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടേയും പേരിൽ പണം ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങൾ ജനങ്ങൾ അവഗണിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകുന്നു.